22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും; മന്ത്രി ആന്റണി രാജു
Kerala

ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും; മന്ത്രി ആന്റണി രാജു

ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും.

ഇന്ധന കമ്പനികളിൽ നിന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് നിലവിൽ വിവിധ കമ്പനികൾ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികൾ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ടാങ്കർ ലോറികളിൽ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം,2019-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഇന്ധന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ, ടാങ്കർ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ,ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മൂന്നാം ഘട്ട ട്രയൽ റിപ്പോർട്ട് : കോവാക്സിന് മികച്ച ഫലപ്രാപ്തി – 77.8%.

Aswathi Kottiyoor

ജനകീയാസൂത്രണം; കാണാം, ഈ ലോക മാതൃകകള്‍.

Aswathi Kottiyoor
WordPress Image Lightbox