24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ആചരിച്ചു
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ആചരിച്ചു


*കേളകം: ഈ വർഷത്തെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സ്കൂളിൽ ആദരിച്ചു. വിജയോത്സവം എന്ന പേരിൽ നടത്തിയ പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിനു ജോസഫ് അധ്യക്ഷനായിരുന്നു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ചർച്ച് വികാരി ഫാ. ജോയി തുരുത്തേൽ മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 58 കുട്ടികളെയും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ 4 കുട്ടികളെയും കുസാറ്റിൽ നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ പി എച്ച് ഡി ബിരുദം നേടിയ പൂർവ്വ വിദ്യാർത്ഥിനി അശ്വതി സി എസിനെയും ചടങ്ങിൽ ആദരിച്ചു. സ്കൗട്ട്-ഗൈഡ് വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡിന് അർഹത നേടിയ സ്കൂളിലെ സ്കൗട്ട്-ഗൈഡ് യൂണിറ്റിനെയും യൂണിറ്റ് ഭാരവാഹികളായ ബിജു കെ വി, സ്മിത കേളോത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി റവ. ഫാ. ജേക്കബ് തോമസ് ആണ് കുട്ടികളെ ആദരിച്ചത്. വാർഡ് മെമ്പർ സുനിത വാത്യാട്ട്, പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി, മദർ പിടിഎ പ്രസിഡണ്ട് ബീന ഉണ്ണി, സായാഹ്നം പ്രതിനിധി വ്യാസ്ഷ പി പി, ബെഞ്ച് പ്രതിനിധി മേരി എൻ റ്റി, അനിത ആര്‍, ടൈറ്റസ് പി സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു.*

Related posts

തീയിൽ കുരുക്കുന്നു, കേരള പെൺപട

Aswathi Kottiyoor

കനത്ത മഴയിൽ ലൈറ്റുകളില്ലാതെ താഴ്ന്ന് പറന്നു, പിന്നാലെ ഹോട്ടലിലേക്ക് ഇടിച്ച് കയറി ഹെലികോപ്ടർ അഗ്നിഗോളമായി

Aswathi Kottiyoor

ഒരൊറ്റ ദിവസം, വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ ഹാർബറുകളിലെത്തിയത് 468 ഇനം മീനുകൾ

Aswathi Kottiyoor
WordPress Image Lightbox