25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയമസഭാ സമ്മേളനം അവസാനിച്ചു
Kerala

നിയമസഭാ സമ്മേളനം അവസാനിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം നടപടികൾ പൂർത്തിയാക്കി അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞു. അവസാന ദിവസമായ വ്യാഴാഴ്‌ച പ്രതിപക്ഷ നേതാവിന്റെ സബ്‌മിഷനു മുഖ്യമന്ത്രി മറുപടി നൽകിയശേഷം പ്രതിപക്ഷം ബഹളംവച്ച്‌ ഇറങ്ങിപ്പോയി. തുടർന്ന്‌ 2022ലെ ധനവിനിയോഗ ബിൽ പാസാക്കി മറ്റു നടപടികളും പൂർത്തിയാക്കി സഭ പിരിഞ്ഞു.

സഭ സമ്മേളിച്ച 15 ദിവസത്തിൽ 11 ദിവസവും നിയമനിർമാണത്തിനായാണ്‌ മാറ്റിവച്ചതെന്ന്‌ സമ്മേളനത്തിന്റെ സംക്ഷിപ്‌തം അവതരിപ്പിച്ച്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. രണ്ടു ധനബില്ലും കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും പാസാക്കി. രണ്ട്‌ അടിയന്തര പ്രമേയം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്‌തു. രണ്ട് സർക്കാർ പ്രമേയവും പാസാക്കി.

സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രി പ്രസ്താവനയും നടത്തി. നക്ഷത്രചിഹ്നമിട്ട 450 ചോദ്യത്തിനും നക്ഷത്ര ചിഹ്നമിടാത്ത 5027 ചോദ്യത്തിനും മന്ത്രിമാർ മറുപടി നൽകി.

ചോദ്യങ്ങൾക്ക് യഥാസമയം മറുപടി നൽകുന്നതിൽ നല്ല പുരോഗതിയുണ്ടെന്നും എല്ലാ മന്ത്രിമാരും ഈ മാതൃക സ്വീകരിക്കണമെന്നും സ്‌പീക്കർ പറഞ്ഞു. കഴിഞ്ഞവർഷം നിയമനിർമാണത്തിനുമാത്രമായി സമ്മേളനം ചേർന്നതുപോലെ ഈ വർഷവും പ്രത്യേക സമ്മേളനം ചേരുന്നത്‌ ഉചിതമാകുമെന്നും സ്‌പീക്കർ പറഞ്ഞു.

Related posts

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

Aswathi Kottiyoor

വസ്ത്രനികുതി കൂട്ടില്ല ; കേരളത്തിന്റെ എതിര്‍പ്പ് ഫലംകണ്ടു

Aswathi Kottiyoor

മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ല​യ്ക്ക് 822.61 കോ​ടി​യു​ടെ ബ​ജ​റ്റ്

Aswathi Kottiyoor
WordPress Image Lightbox