23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരളത്തിൽനിന്ന് ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം: കെ.സുരേന്ദ്രൻ.*
Kerala

കേരളത്തിൽനിന്ന് ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം: കെ.സുരേന്ദ്രൻ.*

*
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിനു കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിൽനിന്നുള്ള 140 എംഎൽഎമാരിൽ ഒരു എംഎൽഎയുടെ വോട്ട് ദ്രൗപദി മുർവിനു ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണു ലഭിച്ചത്. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 152 ആണ്. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദൾ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണു സംസ്ഥാന ഘടകം അറിയിച്ചിരുന്നത്.

Related posts

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാഞ്ഞിരപുഴ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന അംബാസഡർ കാറിന് തീപിടിച്ചു

Aswathi Kottiyoor

2024ലെ പൊതുഅവധികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox