21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നീറ്റ് പരീക്ഷാ പീഡനം: 2 അധ്യാപകർ കൂടി അറസ്റ്റിൽ; ഏഴു പ്രതികൾക്കും ജാമ്യം
Kerala

നീറ്റ് പരീക്ഷാ പീഡനം: 2 അധ്യാപകർ കൂടി അറസ്റ്റിൽ; ഏഴു പ്രതികൾക്കും ജാമ്യം


കൊല്ലം ∙ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥികളുടെ ഉൾവസ്ത്രം ‍ലോഹക്കൊളുത്ത് ഉണ്ടെന്ന കാരണത്താൽ അഴിപ്പിച്ച സംഭവത്തിൽ 2 അധ്യാപകർ കൂടി അറസ്റ്റിൽ. ഇവർക്കും കഴിഞ്ഞ ദിവസം അറസ്റ്റിലായ 5 പേർക്കും കോടതി ജാമ്യം അനുവദിച്ചു.

പരീക്ഷാകേന്ദ്രമായിരുന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ വകുപ്പു മേധാവി പുനലൂർ തൊളിക്കോട് വേളുത്തേരിയിൽ പ്രഫ. പ്രിജി കുര്യൻ ഐസക് (45), പരീക്ഷയുടെ നിരീക്ഷകനായിരുന്ന പെരിങ്ങമ്മല ഇഖ്ബാൽ കോളജ് അധ്യാപകൻ കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി ബ്ലോക്ക് നമ്പർ 11ൽ ഡോ. ഡി. ഷംനാദ് (35) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സഹ നിരീക്ഷകൻ ആയിരുന്ന പ്രഫ. പ്രിജി കുര്യൻ ഐസക് ഒന്നാം പ്രതിയും ഡോ. ഷംനാദ് രണ്ടാം പ്രതിയുമാണ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് ഇരുവർക്കുമെതിരായ കുറ്റം. 3 മുതൽ 7 വരെ പ്രതികളായ ആയൂർ കോളജിലെ ശുചീകരണ തൊഴിലാളികൾ എസ്. മറിയാമ്മ (46), കെ. മറിയാമ്മ (45), സ്വകാര്യ ഏജൻസി ജോലിക്കു നിയോഗിച്ച ഗീതു (27), ബീന (34), ജ്യോത്സ്ന ജ്യോതി (21) എന്നിവർക്കും കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ദൃശ്യാ ബാലകൃഷ്ണൻ ജാമ്യം അനുവദിച്ചു. വിദ്യാർഥിനികൾക്ക് നിയമപിന്തുണ നൽകും: ചിന്ത ജെറോം
നീറ്റ് പരീക്ഷയിൽ ദുരനുഭവം നേരിട്ട വിദ്യാർഥിനികൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകുമെന്നു യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും ചിന്ത പറഞ്ഞു. അദാലത്തിൽ ഇന്നലെ പരിഗണിച്ച 29 കേസുകളിൽ 15 എണ്ണം തീർപ്പാക്കി. യുവജന കമ്മിഷനംഗം കെ.പി. പ്രശാന്ത്, ഡാർളി ജോസഫ്, അഭിഷേക് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

Aswathi Kottiyoor

ചീറ്റകള്‍ തിരിച്ചെത്തിയതില്‍ രാജ്യം അഭിമാനിക്കുന്നു, പേരിടാന്‍ മത്സരംനടത്തും- മന്‍ കി ബാത്തില്‍ മോദി.

Aswathi Kottiyoor

പൊലീസിന് കെെയടി ; മികവായി ശാസ്ത്രീയാന്വേഷണവും നിശ്ചയദാർഢ്യവും , നിർണായകമായത്‌ സൈബർ അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox