24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണ്ണവം സ്കൂളിൽ മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
Uncategorized

കണ്ണവം സ്കൂളിൽ മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

കണ്ണവം. മുഖം മൂടിയെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11),
റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് മുഖംമൂടി സംഘത്തിന്റെ ആക്രമണം നടക്കുന്നത്

സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു . സ്കൂളിൻ്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് ഇവരെ സംഘം മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.

മർദ്ദനത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കഴുത്തിന് മുകളിൽ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തി.കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കണ്ണവം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Related posts

വിവാഹം കഴിഞ്ഞിട്ട് 2 മാസം മാത്രം, യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു: ദുരൂഹതയെന്ന് ബന്ധുക്കൾ

Aswathi Kottiyoor

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി;

Aswathi Kottiyoor

എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

Aswathi Kottiyoor
WordPress Image Lightbox