22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ കൂടുതൽ വാക്സിൻ നിർമിക്കും
Kerala

സംസ്ഥാനത്ത്‌ കൂടുതൽ വാക്സിൻ നിർമിക്കും

സംസ്ഥാനത്തിന്‌ ആവശ്യമായ വാക്സിനുകൾ ഇവിടെത്തന്നെ നിർമിക്കണമെന്നും ഏകാരോഗ്യ സമീപനം ഉറപ്പാക്കണമെന്നും നിയമസഭ എസ്റ്റിമേറ്റ്‌ കമ്മിറ്റിയുടെ നടപടി റിപ്പോർട്ട്‌.

കന്നുകാലികളിലെ കുളമ്പ്‌, പേപ്പട്ടി വിഷബാധ, പാസ്റ്ററെല്ല എന്നിവയ്ക്കുള്ള വാക്സിനുകൾ, മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ ആഭ്യന്തരമായി ഉൽപ്പാദിക്കാൻ സാധിക്കും. ഇതിനായി പാലോട്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അനിമൽ ഹെൽത്ത്‌ ആൻഡ്‌ വെറ്ററിനറി ബയോളജിക്കൽസിനെ അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

നീതി മെഡിക്കൽ സ്‌റ്റോറുകൾ 24 മണിക്കൂർ പ്രവർത്തിക്കണം, കാലാവസ്ഥാ വ്യതിയാനം അനുസരിച്ച്‌ കാർഷിക കലണ്ടറിൽ മാറ്റം വരുത്തുക തുടങ്ങി വിവിധ ശുപാർശകൾ റിപ്പോർട്ടിലുണ്ട്‌. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയും പത്ത്‌ എംഎൽഎമാർ അംഗങ്ങളുമായതാണ്‌ നിയമസഭ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി.

Related posts

സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

Aswathi Kottiyoor

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor

ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ്

Aswathi Kottiyoor
WordPress Image Lightbox