• Home
  • Iritty
  • കിളിയന്തറയിലെ മടുക്കക്കുഴി എം.ജെ. ജോസഫ് (93) അന്തരിച്ചു.
Iritty

കിളിയന്തറയിലെ മടുക്കക്കുഴി എം.ജെ. ജോസഫ് (93) അന്തരിച്ചു.

ഇരിട്ടി: കച്ചേരിക്കടവ് യുപി, കിളിയന്തറ എൽപി, അങ്ങാടിക്കടവ് യുപി എന്നീ സ്കൂളുകളിലെ പ്രഥമാധ്യാപകനായിരുന്ന കിളിയന്തറയിലെ മടുക്കക്കുഴി എം.ജെ. ജോസഫ് (93) അന്തരിച്ചു. നാടക നടനും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്നു. കിളിയന്തറയിലെ ആദ്യകാല പ്ലാന്‍റർ മടുക്കക്കുഴി ജോസഫ് വൈദ്യരുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി വിൻസെന്‍റ് മണ്ണനാൽ കുടുംബാംഗം (റിട്ട. അധ്യാപിക, കിളിയന്തറ). മക്കൾ: ഷൈനി (റിട്ട. മുഖ്യാധ്യാപിക, വരക്കാട് ഹൈസ്കൂൾ), ജോമോൻ (പ്രഫ. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്), വിൻസ് (ഡയറക്ടർ, കൊറിയോ കൊറിയേർസ്, ബംഗളൂരു). മരുമക്കൾ: മാത്യു സേവ്യർ കുഴിക്കാട്ട് (റിട്ട. പ്രിൻസിപ്പൽ, ചിറ്റാരിക്കൽ എച്ച്എസ്എസ്), അനു (ഗ്ലാസ്ഗോ), ജയ (ബംഗളൂരു). സഹോദരങ്ങൾ: തങ്കമ്മ കല്ലാനിയിൽ (പൈസക്കരി), പരേതരായ അച്ചാമ്മ കുറ്റിക്കാട്ട് (കാഞ്ഞിരപ്പള്ളി), ചാക്കോച്ചൻ (മാടത്തിൽ), ഏലിയാമ്മ പുളിക്കക്കുന്നേൽ (അങ്ങാടിക്കടവ്), അന്നമ്മ കൊല്ലപ്പള്ളിൽ (മാടത്തിൽ), സിസ്റ്റർ ഹെലൻ (എസ്എച്ച് കോൺവെന്‍റ്, കാഞ്ഞിരപ്പള്ളി), റോസക്കുട്ടി മണിക്കൊമ്പേൽ (കച്ചേരിക്കടവ്). സംസ്കാരം വ്യാഴാഴ്ച മൂന്നിന് കിളിയന്തറ സെന്‍റ് മേരിസ് ദേവാലയത്തിൽ.

Related posts

പ്രതിഷേധ സദസ്സ്

Aswathi Kottiyoor

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ശക്തമായ നടപടിവേണം – ഇരിട്ടി താലൂക്ക് വികസന സമിതി യോഗം

Aswathi Kottiyoor

നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും പ്രതിഭകളെ ആദരിക്കലും

Aswathi Kottiyoor
WordPress Image Lightbox