കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച മെഡിസെപ് പദ്ധതിയിൽ ജില്ലയിലെ പ്രമുഖ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള ലിസ്റ്റ് വിപുലീകരിക്കണമെന്നും ലിസ്റ്റു ചെയ്ത ആശുപത്രികളിലെ മുഴുവൻ ഡിപ്പാർട്ടുമെന്റുകളെയും മെഡിസെപ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും (അതായത് ലിസ്റ്റ് ചെയ്ത ആശുപത്രികളിൽ എല്ലാവിധ ചികിത്സയും നടത്താൻ അനുവദിക്കുക) കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) സർക്കാരിനോട് ആവശ്യപ്പെട്ടു. അവയവ മാറ്റം ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് തുടർ ചികിത്സാസൗകര്യവും ജീവിതകാലം മുഴുവൻ ചികിത്സിക്കേണ്ട രോഗികൾക്കു കൂടി മെഡിസെപ് പദ്ധതി അനുവദിക്കണമെന്നും ഒപി ചികിത്സ കൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പെൻഷൻ പരിഷ്കരണ കുടിശിക 70 വയസ് കഴിഞ്ഞ പെൻഷൻകാർക്കെങ്കിലും ഉടൻ അനുവദിക്കണമെന്നും വർഷങ്ങളായി അനുവദിക്കാത്ത ഡിഎ അടിയന്തരമായി നൽകണമെന്നും യോഗം സർക്കാരിനോട് ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബാലൻ, ജില്ലാ സെക്രട്ടറി എം.ജി. ജോസഫ്, ഇ. രവീന്ദ്രൻ, പി.കെ. രാമചന്ദ്രൻ, പി. മോഹനൻ, എ. സത്യബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
previous post