24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് മ​ര​ണം: സ്മൈ​ൽ കേ​ര​ള വാ​യ്പാ പ​ദ്ധ​തി
Kerala

കോ​വി​ഡ് മ​ര​ണം: സ്മൈ​ൽ കേ​ര​ള വാ​യ്പാ പ​ദ്ധ​തി

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മു​ഖ്യവ​രു​മാ​ന​ദാ​യ​ക​ൻ മ​രി​ച്ച കു​ടും​ബ​ങ്ങ​ളെ (പ​ട്ടി​ക​വ​ർ​ഗ/ ന്യൂ​ന​പ​ക്ഷ/​പൊ​തു​വി​ഭാ​ഗം) സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റേ​യും കേ​ര​ള സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റേ​യും സം​യു​ക്ത സം​രം​ഭ​മാ​യ സ്മൈ​ൽ കേ​ര​ള സ്വ​യം തൊ​ഴി​ൽ വാ​യ്പ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റ് ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ നി​ര​ക്കി​ൽ പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വാ​യ്പ​യാ​യി ന​ൽ​കു​ക. വാ​യ്പാ തു​ക​യു​ടെ 20 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 18 വ​യ​സി​നും 55 വ​യ​സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഖ്യ വ​രു​മാ​ന​ദാ​യ​ക​ന്‍റെ വ​നി​ത​ക​ളാ​യ ആ​ശ്രി​ത​ർ​ക്കാ​ണ് വാ​യ്പ ല​ഭി​ക്കു​ക. ഇ​വ​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. അ​പേ​ക്ഷ​ക കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി ആ​യി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ ഫോ​മി​നും www.kswdc.org എ​ന്ന് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ : 0497 2701399, 9496015014.

Related posts

ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളിലേക്കെത്തിക്കാന്‍ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

സ്ത്രീകളോടുള്ള അതിക്രമങ്ങൾ കൂടുതൽ ഉത്തരേന്ത്യയിൽ, കുറവ് ഈ സംസ്ഥാനങ്ങളില്‍.*

Aswathi Kottiyoor

രൂപയുടെമൂല്യം 80ന് താഴെ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.*

Aswathi Kottiyoor
WordPress Image Lightbox