20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • “നാ​ടു​വി​ട്ടോ​ടു​ന്ന ഇ​ന്ത്യ’: പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച് 1.63 ല​ക്ഷം ആ​ളു​ക​ൾ
Kerala

“നാ​ടു​വി​ട്ടോ​ടു​ന്ന ഇ​ന്ത്യ’: പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച് 1.63 ല​ക്ഷം ആ​ളു​ക​ൾ

ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന സൂ​ചി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ൾ.

2021-ൽ 1,63,370 ​പേ​ർ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് ബി​എ​സ്പി എം​പി ഫ​സ്ലു​ർ റ​ഹ്മാ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. 2019 മു​ത​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച​വ​രു​ടെ ക​ണ​ക്കും അ​വ​ർ കു​ടി​യേ​റി​യ രാ​ജ്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു റ​ഹ്മാ​ന്‍റെ ചോ​ദ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

2019-ൽ 1,44,017 ​പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ 2020-ൽ ​സം​ഖ്യ 85,256 ആ​യി കു​റ​ഞ്ഞി​രു​ന്നു.

രാ​ജ്യം വി​ടു​ന്ന “പൗ​ര​ൻ’​മാ​രു​ടെ ഇ​ഷ്ട കു​ടി​യേ​റ്റ സ്ഥ​ലം അ​മേ​രി​ക്ക​യാ​ണ്. 2020-ൽ 30,828 ​പേ​രും 2021-ൽ 78,284 ​പേ​രും അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ചു. ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​ൻ യ​ഥാ​ക്ര​മം 23,533, 21,597, 14,637 ആ​ളു​ക​ൾ 2021-ൽ ​ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചു.

ഇ​റ്റ​ലി, ന്യു​സി​ലാ​ൻ​ഡ്, സിം​ഗ​പ്പു​ർ, ജ​ർ​മ​നി, നെ​ത​ർ​ലാ​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച​വ​ർ കു​ടി​യേ​റാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ഇ​ഷ്ട​നാ​ടു​ക​ളു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Related posts

ട്വിറ്ററിനെ മൊത്തമായെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്‍റെ നീക്കം; പ്രതിരോധം തീര്‍ത്ത് ഡയറക്ടര്‍ബോര്‍ഡ്

Aswathi Kottiyoor

മൂന്നു വയസ്സുകാരിക്കു മർദനം: അന്വേഷണം മാതൃ സഹോദരിയുടെ ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ച്

Aswathi Kottiyoor

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox