• Home
  • Kerala
  • കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി
Kerala

കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി


കോവിഡ് 19 ബാധിച്ച് വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. 18 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാനശ്രായമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. ഫോൺ: 0483 2760550

Related posts

ഒമിക്‌റോണിനെ അകറ്റി നിർത്താൻ രണ്ട് മാസ്‌കുകൾ ധരിക്കുക, വിദഗ്ധർ പറയുന്നു

Aswathi Kottiyoor

സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണം: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

പരസ്യബോർഡ് മൂലമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് നിർദേശം.

Aswathi Kottiyoor
WordPress Image Lightbox