23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ലോക മുങ്ങിമരണ നിവാരണ ദിനാചരണം 25 ന്
Kerala

ലോക മുങ്ങിമരണ നിവാരണ ദിനാചരണം 25 ന്

*ബോധവത്ക്കരണ സെമിനാറും പരിശീലനവും സംഘടിപ്പിക്കും
ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജൂലൈ 25 ന് നടക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി നടത്തുന്ന പരിപാടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങിമരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മുങ്ങിമരണമെന്നത് നിയന്ത്രിക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്താണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടയോട്ടം, ജലാശയ രക്ഷാപ്രവർത്തന ഡെമോൺസ്ട്രേഷൻ, പരിശീലന പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. കൂടാതെ പ്രത്യേക ബോധവത്ക്കരണ ക്ളാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കും.

Related posts

തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍ ; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍.

Aswathi Kottiyoor

സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കാൻ നിർഭയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ആന്‍റണി രാജു

Aswathi Kottiyoor

പുതിയ അദ്ധ്യയന വര്‍ഷത്തിൽ ഒരു സ്‌കൂളിലും അദ്ധ്യാപകരുടെ കുറവ് ഉണ്ടാകരുത് ; മന്ത്രി വി ശിവന്‍കുട്ടി

WordPress Image Lightbox