24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വായനാ മാസാചരണ സമാപനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും നടന്നു.
Kerala

വായനാ മാസാചരണ സമാപനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും നടന്നു.

kok
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ മാസം ആരംഭിച്ച വായനാ മാസാചരണത്തിൻ്റെ സമാപനം മലയോരത്തെ സഞ്ചാര സാഹിത്യകാരനും വിദ്യാഭ്യാസ ചിന്തകനും അമ്പായത്തോട് യു.പി സ്കൂൾ മുൻ പ്രധാനാധ്യപകനുമായ ഫ്രാൻസീസ് ദേവസ്യ നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും യാത്രകളും വായനകളും വ്യക്തികളുടെ ജീവിത വീക്ഷണത്തെ എത്രയധികം സ്വാധീനിക്കുണ്ടെന്നും അദ്ദേഹം വിവരിച്ചു. വായനാ മാസാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ഓപ്പൺ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും അദ്ദേഹം സംഭാവന ചെയ്തു.ഈ ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റേയും, 2022-23 വർഷത്തെ സ്കൂൾ ഡയറിയുടെ പ്രകാശനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, അധ്യാപകരായ സിസ്റ്റർ ബീന ജോസഫ്, ലിസ്സി എം.ജെ, അനൂപ് ,വിദ്യാർത്ഥികളായ അന്ന മരിയ ജിജി, ട്രീസ റോബി എന്നിവർ സംസാരിച്ചു.

Related posts

ട്രഷറി പൂട്ടിക്കാൻ കേന്ദ്രം , നെഞ്ചുയർത്തി പ്രതിരോധിച്ചു ; വരുമാനം ഉയർത്തുന്നതിലും പദ്ധതി നിർവഹണത്തിലും 
കടം നിയന്ത്രിക്കുന്നതിലും മികച്ച നേട്ടം

Aswathi Kottiyoor

പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും, സുരക്ഷ ഉറപ്പാക്കും’; മന്ത്രിമാർ ദുരന്ത സ്ഥലത്തേക്ക്.*

Aswathi Kottiyoor

ഓൺലൈൻ തൊഴിൽത്തട്ടിപ്പ്: കേരളമാകെ 300 കേസുകൾ .

Aswathi Kottiyoor
WordPress Image Lightbox