24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ നടപടി തുടങ്ങി
Kerala

ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ നടപടി തുടങ്ങി

ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷല്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ നടപടി തുടങ്ങി.

സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കി 13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു . സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാ‍ക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി.

ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച്‌ മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കു‍കയെന്നും സപ്ലൈകോ അറിയിച്ചു. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്കാവും സൗജന്യ കിറ്റ് . ഒരു കിറ്റിന് 500 രൂപയാണ് ചെല‍വാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച്‌ 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടന്നു വരുന്നു.

അതേസമയം, സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് സഹകരിക്കണോ എന്നു റേഷന്‍ സംഘടനകള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് 11 മാസത്തെ കമ്മിഷനാണ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.

Related posts

വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി എൻ വാസവൻ

Aswathi Kottiyoor

നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി*

Aswathi Kottiyoor
WordPress Image Lightbox