24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീണ്ടും ഡീസൽ കടത്ത് പിടികൂടി
Kerala

വീണ്ടും ഡീസൽ കടത്ത് പിടികൂടി

കേരള പൊലീസ് കര്‍ശന നടപടിയും പരിശോധനയും തുടരുമ്പോഴും മയ്യഴിയില്‍ നിന്നുള്ള ഇന്ധനക്കടത്തിന് കുറവില്ല. ഇന്നലെ അനധികൃതമായി കടത്തുകയായിരുന്ന ഡീസലുമായി പാറാലില്‍ യുവാവ് അറസ്റ്റിലായി. എറണാകുളം സ്വദേശി ആല്‍ഡ്രിനാണ് അറസ്റ്റിലായത്.
ഇന്ധനക്കടത്തിനു സഹായിക്കുന്ന ബങ്കുകാരെ യാതൊരു വിധത്തിലും സഹായിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി എ. എസ്. പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എറണാകുളം പൈനാടത്തെ ആല്‍ഡ്രിന്‍ അറസ്റ്റിലായത്. 6000 ലിറ്റര്‍ ഡീസലാണ് ഇയാള്‍ മാഹി മൂലക്കടവിലെ പമ്ബില്‍ നിന്നും എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഇന്ധനം കടത്താന്‍ ശ്രമിച്ച കെ. എല്‍ 64 ജെ 2142 നമ്പര്‍ ടാങ്കര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അനധികൃത ഡീസല്‍ കടത്ത് പിടികൂടുന്നത്.

Related posts

മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി ത​മി​ഴ്‌​നാ​ട്

Aswathi Kottiyoor

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി……….

Aswathi Kottiyoor

ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്

Aswathi Kottiyoor
WordPress Image Lightbox