24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂരില്‍ വിമാനയാത്രക്കാരില്‍നിന്ന് 73 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Kerala

കണ്ണൂരില്‍ വിമാനയാത്രക്കാരില്‍നിന്ന് 73 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍(Kannur) രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി 73 ലക്ഷത്തോളം രൂപ വിലവരുന്ന 1,525 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെ അറസ്റ്റുചെയ്തു.
അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാക്കിര്‍ ഹാര്‍ഡ് ബോര്‍ഡില്‍ ഒട്ടിച്ചനിലയിലും ഫോയില്‍ പേപ്പറിന്റെ രൂപത്തിലുമാണ് 745 ഗ്രാം സ്വര്‍ണം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതേ വിമാനത്തില്‍ ഇബ്രാഹിം ബാദുഷ താക്കോല്‍പ്പൂട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് 18 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വര്‍ണം കടത്തിയത്. മസ്‌കറ്റില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാനു 430 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പ്ലാസ്റ്റിക് ഷീറ്റിലും കളിപ്പാട്ടങ്ങളുടെ പെട്ടിയിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമീഷണര്‍ ടി എം മുഹമ്മദ് ഫയിസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, കെ ബിന്ദു, ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, വി രാജീവ്, രാംലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ജാമ്യത്തില്‍ വിട്ടു.

Related posts

ആലോചനാ യോഗം ചേര്‍ന്നു

Aswathi Kottiyoor

സംസ്​ഥാനത്ത്​ കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ്

Aswathi Kottiyoor

ദേ​ശീ​യ പാ​ത​ക​ളി​ലെ കു​ഴി​ക​ളും നി​ക​ത്താം; കേ​ന്ദ്ര​ത്തോ​ട് മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox