24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
Peravoor

പേരാവൂർ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പേരാവൂർ: പതിനാറുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം വീഡിയോ കോൾ സ്ക്രീൻഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വയനാട് താമരശേരി അമ്പായത്തോടിലെ വലിയപീടിയേക്കൽ അജിനാസിനെയാണ് (21) പേരാവൂർ സബ് ഇൻസ്പെക്ടർ ജോർജ് അറസ്റ്റ് ചെയ്തത്. പേരാവൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. തുടർന്ന് വീഡിയോ കോൾ വിളിച്ച് സൗഹൃദം തുടർന്ന പ്രതി വീഡിയോ കോളിൽ അശ്ലീല ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അജിനാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

പേരാവൂർ സ്പോർട്സ് കാർണിവലിന് പ്രൗഢോജ്വല തുടക്കം

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

Aswathi Kottiyoor
WordPress Image Lightbox