24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ഇന്നു ലോക പാമ്പ് ദിനം: ‘സർപ്പ’ വഴിതുറന്നു; ഒന്നര വർഷത്തിനിടെ വനത്തിലെത്തിയത് 13,635 പാമ്പുകൾ.*
Kerala

*ഇന്നു ലോക പാമ്പ് ദിനം: ‘സർപ്പ’ വഴിതുറന്നു; ഒന്നര വർഷത്തിനിടെ വനത്തിലെത്തിയത് 13,635 പാമ്പുകൾ.*

opennewsx24.
അടൂർ ∙ വനംവകുപ്പു പുറത്തിറക്കിയ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ ക്ലിക്കായി. ഈ ആപ്പിന്റെ സഹായത്തോടെ ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 13,635 പാമ്പുകളെയാണു വനം വകുപ്പധികൃതർ രക്ഷിച്ചു വനമേഖലയിൽ തുറന്നു വിട്ടത്. ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണു കൂടുതൽ പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി വനം മേഖലയിലേക്ക് തുറന്നു വിടാൻ കഴിഞ്ഞത്.

പാമ്പുകളുടെ സംരക്ഷണം, അവയെക്കുറിച്ചുള്ള ബോധവൽക്കരണം, ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി 2021 ജനുവരിയിലാണു സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്). പ്രവർത്തനമാരംഭിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തതാണിത്. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടാം.

Related posts

യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

Aswathi Kottiyoor

സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും

Aswathi Kottiyoor

കെ.എ.എസ്. ട്രെയിനികൾക്കുള്ള പ്രൊഫഷണൽ കമ്യൂണിക്കേഷൻ പരിശീലന പരിപാടി ഇന്നു (18 നവംബർ) സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox