ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. ആഗോള ഭക്ഷ്യപ്രതിസന്ധിയും, പ്രാദേശിക സംഘർഷവും രൂക്ഷമായ ഉഗാണ്ടൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചത്.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്നിവ വഴിയാണ് സഹായം നൽകുന്നത്. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം വഴിയുള്ള ധനസഹായം ബീൻസ്, ചോളം ധാന്യം, സസ്യ എണ്ണ തുടങ്ങി ഭക്ഷ്യ സാധനങ്ങളുടെ പ്രതിമാസ കിറ്റായി അഭയാർഥികളിൽ എത്തിച്ചേരും.
1.5 ദശലക്ഷത്തിലധികം അഭയാർഥികളുമായി ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമാണ് ഉഗാണ്ട.