24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു
Thiruvanandapuram

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് വിവരം വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിൽ അടുത്ത് സമ്പർക്കം പുലർത്തിയ 11 പേർ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെത്തിയ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെനിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിൽനിന്നാണ് കുരങ്ങുവസൂരിയാണെന്ന് സംശയിച്ച് സാംപിളെടുത്ത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

Related posts

തിയറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമില്ല: സർക്കാർ

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor

എസ്‌എസ്‌എൽസി 
മൂല്യനിർണയം ഇന്ന്‌ തുടങ്ങും ; 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox