24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​ര​ങ്ങു​പ​നി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Kerala

കു​ര​ങ്ങു​പ​നി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

സം​സ്ഥാ​ന​ത്തു കു​ര​ങ്ങു​പ​നി​ എത്തിയോയെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രാ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ചു കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ക​ത്ത​യ​ച്ചു.

കു​ര​ങ്ങു​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​ബോ​ധം വേ​ണ​മെ​ന്നു ക​ത്തി​ല്‍ പ​റ​യു​ന്നു. രോ​ഗ​മു​ണ്ടെന്നു ​സംശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ക​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

യു​എ​ഇ​യി​ല്‍നി​ന്നെ​ത്തി​യ ആ​ളാ​ണ് സം​സ്ഥാ​ന​ത്തു കു​ര​ങ്ങ് പ​നി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ദ്ദേഹത്തിന്‍റെ പ​രി​ശോ​ധ​ന​ഫ​ലം ഇ​ന്നു വൈ​കി​ട്ടു ല​ഭി​ക്കും.

പ​നി​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പൊ​ള്ള​ലു​മാ​ണ് കു​ര​ങ്ങ് പ​നി​യു​ടെ ല​ക്ഷ​ണം. രോ​ഗം മ​നു​ഷ്യ​രി​ല്‍ നിന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രും.

Related posts

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു.

Aswathi Kottiyoor

വിഷു ബമ്പര്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക്; ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

പൂ​ള​ക്കു​റ്റി ബാ​ങ്ക്: സ​മ​ര​സ​മി​തി നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox