24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന് സംശയം. വിദേശത്ത് നിന്നും വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങള്‍. യു എ ഇയില്‍ നിന്നുമാണ് ഇയാള്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്നും രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പരിശോധനാ ഫലം വൈകിട്ട് ലഭ്യമാകും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം പടരുക ശരീര സ്രവങ്ങളിലൂടെയാണ്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്‌സിന്റെ പ്രധാനം ലക്ഷണം. നിലവില്‍ വിദേശത്ത് നിന്നും വന്നയാള്‍ക്ക് ഈ ലക്ഷണങ്ങളുണ്ട്.

മങ്കീപോക്‌സ് ബാധിതരില്‍ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.

Related posts

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

Aswathi Kottiyoor

സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി: സബ്‌സിഡി നിരക്കിൽ അരി പൊതുജനങ്ങളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox