24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മഴക്കെടുതിയോടു പൊരുതി ‘വാർ’
Kerala

മഴക്കെടുതിയോടു പൊരുതി ‘വാർ’

ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സന്നദ്ധസേനയായ വാർ (വീ ആർ റെഡി) വീണ്ടും സജ്ജമാകുന്നു. മഴക്കാലത്ത് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുകയാണ് 500 പേരടങ്ങുന്ന സേനയുടെ ലക്ഷ്യം. നേരത്തെ ഇവരുടെ പ്രവർത്തങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.
ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും പോലീസ് സേനക്കൊപ്പം എന്ന മുദ്രാവാക്യമാണ് ‘വാർ’ മുന്നോട്ട് വെക്കുന്നത്. അപകട സാധ്യത മുന്നിൽ കണ്ട് അടിയന്തര സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. മലയോരമേഖലയായ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 24 കിലോമീറ്ററോളം പുഴയൊഴുകുന്നുണ്ട്. അതിനാൽ മഴക്കാലത്ത് അപകട സാധ്യതയേറെയാണ് .പലപ്പോഴും കുന്നും മലയും കയറിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ വെല്ലുവിളിയാകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് 2018ൽ ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസ് സന്നദ്ധ സേനയെന്ന ആശയം മുന്നോട്ട് വെച്ചത്. 18നും 55നുമിടയിൽ പ്രായമുള്ള കേസുകളിൽ ഉൾപ്പെടാത്ത യുവതീ-യുവാക്കളെയാണ് സന്നദ്ധസേനയുടെ ഭാഗമാക്കിയത്. ദുരന്ത സമയങ്ങളിൽ ഇവർ സഹായ പ്രവർത്തനങ്ങൾ നടത്തും. ഡോക്ടർ, എൻജിനീയർ, ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ, നീന്തൽ അറിയാവുന്നവർ, കൽപ്പണിക്കാർ, മരംവെട്ടുകാർ തുടങ്ങി 50 ഓളം തൊഴിൽ മേഖലകളിൽ കഴിവ് തെളിയിച്ച 500 പേരാണ് സേനയിലുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലും ചെങ്ങളായി പഞ്ചായത്തിലും ഉൾപ്പെടുന്നവരാണിവർ.
തദ്ദേശ സ്ഥാപനത്തിന്റെയും ശ്രീകണ്ഠാപുരം പൊലീസിന്റെയും നേതൃത്വത്തിൽ ഓരോ വാർഡിലും സന്നദ്ധ സേന സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ. ദുരന്ത സാധ്യത മുന്നിൽക്കണ്ട് സമിതി അതത് പ്രദേശങ്ങളിൽ മുന്നറിയിപ്പുകൾ നൽകുന്നു. മഴക്കാലദുരന്തങ്ങളെപ്പറ്റി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സന്നദ്ധസേന ഒപ്പമുണ്ടെന്നും ശ്രീകണ്ഠാപുരം പോലീസ് അറിയിച്ചു

Related posts

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടിക്കൽ: ഇ​ന്നു മു​ത​ൽ 25 വ​രെ സ്കൂ​ളി​ലെ​ത്താം

Aswathi Kottiyoor

കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ കി​റ്റു​വി​ത​ര​ണം 10 കോ​ടി ക​വി​ഞ്ഞു: മ​ന്ത്രി അ​നി​ൽ

Aswathi Kottiyoor

മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox