24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വർണം, മദ്യം, പുകയില ഇനി നിയന്ത്രിത ഡെലിവറി പട്ടികയിൽ
Kerala

സ്വർണം, മദ്യം, പുകയില ഇനി നിയന്ത്രിത ഡെലിവറി പട്ടികയിൽ

രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കയറ്റുമതിയിലും ഇറക്കുമതിയിലും നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇനി മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേൽനോട്ടത്തിൽ ആയിരിക്കും നടക്കുക.

സ്വർണ്ണം, വെള്ളി, വജ്രം, കറൻസികൾ, പുരാതന വസ്തുക്കൾ, മരുന്നുകൾ, സൈക്കോട്രോപിക് വസ്തുക്കൾ, രാസവസ്തുക്കൾ, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉൽപ്പന്നങ്ങൾ, വന്യജീവി ഉൽപ്പന്നങ്ങൾ തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉണ്ട്.

നിയന്ത്രിത ഡെലിവറി എന്നാൽ ശരിയായ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലും അറിവിലും ഈ സാധനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും അനുവദിക്കുക എന്നതാണ്. മുഴുവൻ വിതരണ ശൃംഖലയും പരിശോധിച്ച് ഈ സാധനങ്ങളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ ഈ രീതി അടിസ്ഥാനപരമായി ഉപയോഗിക്കുന്നു.

കസ്റ്റംസ് ഓഫീസർക്ക്, ആവശ്യമെങ്കിൽ, ചരക്കുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാം. ഇങ്ങനെയുള്ള ചരക്കുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തെ തടയാനും ഇതിനു പിറകിലെ വ്യക്തികളെ തിരിച്ചറിയുന്നതിനും ഇത് ഉപകാരപ്പെടും. രാജ്യത്ത് ചരക്ക് സേവങ്ങളുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഈ നടപടിക്ക് സാധിക്കും എന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇനി മുതൽ നിയന്ത്രിത പട്ടികയിൽ പെടുന്ന ചരക്കുകളുടെ കൈമാറ്റം പ്രത്യേക രീതിയിൽ ആയിരിക്കും നടക്കുക.

Related posts

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി

Aswathi Kottiyoor

നിപാ: മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കും; താൽപ്പര്യമറിയിച്ച്‌ സ്ഥാപനങ്ങൾ

Aswathi Kottiyoor

പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox