24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശാന്തിഗിരിയിൽ ഭൂമിയിൽ വിള്ളൽ: കളക്ടർ സന്ദർശിക്കും
Kerala

ശാന്തിഗിരിയിൽ ഭൂമിയിൽ വിള്ളൽ: കളക്ടർ സന്ദർശിക്കും

ശാന്തിഗിരി കൈലാസം പടിയിൽ കനത്ത മഴയിൽ ഭൂമിയിൽ വിള്ളൽ വീണു. കഴിഞ്ഞ പ്രളയകാത്ത്‌ ഈ ഭാഗത്ത് വ്യാപകമായി ഭൂമി വിണ്ടുകീറുകയും വീടുകൾ തകരുകയും ചെയ്‌തിരുന്നു.

പതിനഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും മൂന്ന് കുടുംബങ്ങൾക്ക് സ്ഥലവും വീടും സർക്കാർ നൽകിയിരുന്നു. താമസയോഗ്യമല്ലാത്ത ഇടമാണെന്ന് ദുരന്തനിവാരണ സമിതി കണ്ടെത്തിയ പ്രദേശമാണിത്‌. ജിയോളജി വകുപ്പ് നടത്തിയ പഠനത്തിലും പ്രദേശം ജനവാസയോഗ്യമല്ലന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിർമാണ പ്രവർത്തികൾക്കും അനുമതിയില്ല.

തഹസിൽദാർ പി വി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, സെക്രട്ടറി പി കെ വിനോദ്, വില്ലേജ് ഓഫീസർ ജോമോൻ ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ കഴിഞ്ഞു
ദിവസം സ്ഥലം സന്ദർശിച്ചു. അടുത്ത ദിവസം തന്നെ കലക്ടർ സ്ഥലം സന്ദർശിക്കുമെന്നും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ഉണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു.

Related posts

രാജ്യത്തെ ബി.എഡ്. വിദ്യാഭ്യാസത്തിന്റെ ശൈലി അടിമുടി മാറുന്നു

Aswathi Kottiyoor

ഇന്ന് സംസ്ഥാനത്ത് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor

സിബിഐക്ക്‌ അനുമതി : സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ല : കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox