24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രി; കെട്ടിട നിർമാണം ഉടൻ തുടങ്ങും
Peravoor

പേരാവൂർ താലൂക്കാസ്പത്രി; കെട്ടിട നിർമാണം ഉടൻ തുടങ്ങും

പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടി അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ മേൽ വിവിധ കോടതികളിൽ വ്യക്തികൾ സമ്പാദിച്ച സ്റ്റേ ഓർഡറുകൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു.

സ്റ്റേ ഓർഡറൊഴിവാകുന്ന മുറക്ക് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിക്കും. ആസ്പത്രി ഭൂമിയിലൂടെ പൊതുവഴി നല്കാൻ ആരോഗ്യവകുപ്പിനോ ബ്ലോക്ക് പഞ്ചായത്തിനോ സാധ്യമല്ല. വർഷങ്ങളായി ആസ്പത്രി ഭൂമി പൊതുവഴിയായി ഉപയോഗിക്കുന്നവർക്ക് സമവായത്തിലൂടെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ശ്രമിക്കും. ആയിരക്കണക്കിന് നിർധന രോഗികൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം എത്രയും ഉടൻ നടപ്പാക്കുമെന്നും ചുറ്റുമതിൽ കെട്ടി ആസ്പത്രി ഭൂമി സംരക്ഷിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Related posts

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

ജില്ലാ ഒളിമ്പിക് ഗെയിംസ്; അമ്പെയ്ത്ത് മത്സരം നാളെ

Aswathi Kottiyoor

ഉരുള്‍പൊട്ടലുണ്ടായ കോളയാട് ചെക്യേരി കോളനി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox