ഓഗസ്റ്റ് ഒന്നു മുതൽ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ “ഇ വേക്കൻസി’ മുഖേന മാത്രം സ്വീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നിനുശേഷം തപാൽ, ഇ മെയിൽ മുഖേന ലഭിക്കുന്ന ഒഴിവുകൾ പരിഗണിക്കില്ല.
പിഎസ്സിയിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കിയ സാഹചര്യത്തിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് പൂർണമായും ഇ വേക്കൻസി റിപ്പോർട്ടിംഗിലേക്കു മാറ്റുന്നത്. 12 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.