• Home
  • Kerala
  • കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 16ന് തുറക്കും
Kerala

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 16ന് തുറക്കും

കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. 16 മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. 21ന് നട അടയ്ക്കും.

Related posts

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Aswathi Kottiyoor

കോ​ട്ട​യ​ത്ത് റ​ബ​ർ ക​ന്പ​നി ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും: മ​ന്ത്രി പി. ​രാ​ജീ​വ്

Aswathi Kottiyoor

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും; 10,000 ജീവനക്കാരെ പിരിച്ചുവിടും.

Aswathi Kottiyoor
WordPress Image Lightbox