24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 10.98 കോ​ടി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍
Kerala

കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 10.98 കോ​ടി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത് 10 കോ​​​ടി​​​യി​​​ല​​​ധി​​​കം ഭ​​​ക്ഷ്യ​​​കി​​​റ്റു​​​ക​​​ള്‍. 2020 ഏ​​​പ്രി​​​ല്‍ മു​​​ത​​​ലാ​​ണു സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രം​​​ഭി​​​ച്ച​​​ത്. 2021 ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 10,98,77,132 കി​​​റ്റു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ 2,42,602 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കി​​​റ്റും വി​​​ത​​​ര​​​ണം ചെ​​​യ്താ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കി​​​റ്റ് വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2020-21, 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലാ​​​യി പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് മു​​​ഖാ​​​ന്തി​​​രം സ​​​പ്ലൈ​​​കോ​​​യ്ക്ക് 5,538.48 കോ​​​ടി രൂ​​​പ ന​​​ല്‍​കി. പ്ര​​​തി​​​മാ​​​സം ശ​​​രാ​​​ശ​​​രി 350-400 കോ​​​ടി രൂ​​​പ​​​യാ​​​ണ് കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 84 ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്, ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ നി​​​ര്‍​ത്തു​​​മ്പോ​​​ള്‍ 86 ല​​​ക്ഷം ആ​​​യി​​​രു​​​ന്നു.

13 ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 1.22 കോ​​​ടി കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്ത മ​​​ല​​​പ്പു​​​റ​​​ത്താ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഭ​​​ക്ഷ്യ​​​കി​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍. തൊ​​​ട്ടു​​​പി​​​ന്നി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം-1.06 കോ​​​ടി കി​​​റ്റ്. 26,88,898 കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത വ​​​യ​​​നാ​​​ട്ടി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് ഭ​​​ക്ഷ്യ​​​കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

കോ​​​വി​​​ഡ് ഭീ​​​തി ഒ​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ നം​​​വം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തു​​​ന്ന​​​താ​​​യി മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ആ​​​വ​​​ശ്യം വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കി​​​റ്റ് ന​​​ല്‍​കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​നി​​​യും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍ കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് രൂ​​​പ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​മൂ​​​ലം കി​​​റ്റ് വി​​​ത​​​ര​​​ണം തു​​​ട​​​രു​​​ന്ന​​​തു ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​ന്നു നേ​​​ര​​​ത്തെ ധ​​​ന​​​വ​​​കു​​​പ്പ് ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Related posts

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ർ​ജി

Aswathi Kottiyoor

നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ 21ാം മൈലിലെ കട എക്സൈസ് പൂട്ടിച്ചു.*

Aswathi Kottiyoor
WordPress Image Lightbox