24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • സംഗീത ആൽബത്തിൽ പുതിയ പരീക്ഷണം – ജോയ്‌തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു
Iritty

സംഗീത ആൽബത്തിൽ പുതിയ പരീക്ഷണം – ജോയ്‌തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു

ഇരിട്ടി : സംഗീത ആൽബത്തിൽ പുതിയ പരീക്ഷണവുമായി എത്തിയ ജോയ്‌തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു. ഒരു ഗാനത്തെ എങ്ങിനെ മ്യുസിക്കൽ ഷോർട്ട് മൂവിയായി പരിവർത്തനം ചെയ്യിക്കാം എന്നതിന്റെ ഇന്ത്യയിലെ തന്നെ ആദ്യ പരീക്ഷണമാണ് ഇതെന്ന് ജോയി പറയുന്നു. കഴിഞ്ഞമാസം 26 ന് തന്റെ ജോയ്‌സ് എൻജോയ്‌സ്‌ (joysnjoys ) എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകസമക്ഷം എത്തിച്ചപ്പോൾ ഈ മ്യുസിക്കൽ ഷോർട്ട് മൂവി ഒരാഴ്ചക്കുള്ളിൽ കണ്ടത് പതിനായിരത്തിലേറെപ്പേരാണ്.
‘ദേവതാരം പൂക്കുമീ ചാരുതാഴ്വാരങ്ങളിൽ’ എന്ന് തുടങ്ങുന്ന ക്‌ളാസിക്കൽ ടെച്ചുള്ള ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും ഇരിട്ടി സ്വദേശിയും ഗാനരചയിതാവും കവിയും നാടകപ്രവർത്തകനുമായ ജോയ് തോമസ് തന്നെയാണ്. ആറ് മിനിട്ടോളമുള്ള ഗാനം 18 മിനിട്ടിലേറെ നീളുന്ന ഗാനവും സംഗീതവും സംഭാഷണങ്ങളും ചേർത്ത് മനോഹരമായ ഒരു ഹൃസ്വ ചിത്രമായി വികസിപ്പിക്കുകയാണ് ജോയ് തോമസ് ചെയ്തിരിക്കുന്നത്.
ഒന്നര പതിറ്റാണ്ടിന് മുൻപ് തന്റെ കുടുംബാംഗങ്ങളേയും താൻ ജനിച്ചു വളർന്ന ഗ്രാമത്തേയും വിട്ടു പോയ നർത്തകി തന്റെ വിദ്യർത്ഥികൾക്കൊപ്പം ജനിച്ച നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചു വരുന്നതാണ് ഇതിലെ പ്രമേയം. പഴയ തറവാടും ഗ്രാമവും കൗതുകത്തോടെയാണ് വിദ്യർത്ഥികൾ കാണുന്നത്. കീഴപ്പള്ളിയിലെ വലിയവീടെന്ന പഴയ തറവാടിന്റെ പശ്ചാത്തലത്തിൽ ഏറെ മനോഹരമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന കാഴ്ചകളാണ് ജോയ്‌തോമസ് ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.
പൊയ്ക്കലിൽ ആയിരത്തിലേറെ സ്റ്റേജുകളിൽ തന്റെ അഭിനയ പാടവം തെളിയിച്ച രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യ കഥാപാത്രങ്ങളായി ഇതിൽ വേഷമിടുന്നു. കൂടാതെ ശിവാനി സന്തോഷ്, നന്ദന ജ്യോതിസ്, ആരതി രാജീവൻ, സ്മിംഗ്ലിത രജിത്, നക്ഷത്ര ബിജു, ആഞ്ചൽ, രശ്‌മി സജിത്ത്, ഉപേന്ദ്രൻ നവരസ, തുടങ്ങിയവരും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയ മികവുകാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു. ചലച്ചിത്ര പിന്നണിഗാന രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്ന കൈലേഷ് കരുണാകരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ. അജിത്കുമാർ പുന്നാടാണ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ ഷിജു കോഴിക്കോടും, ആർട്ട് ശശി ചായവും , മേക്കപ്പ് ഷനീജ് ശിൽപ്പവും നിർവഹിച്ചപ്പോൾ ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് ആർ ആർ ഓർക്കസ്ട്രേഷനിലെ ഇഖ്ബാൽ കണ്ണൂരാണ്.
എന്തുകൊണ്ടും ഒരു പുതിയ കാവ്യാനുഭവമാണ് സൂര്യഗായത്രി ക്രിയേഷിന്റെ ബാനറിൽ ജോയ്‌തോമസ് സൃഷ്ടിച്ചെടുത്ത ഈ നൂതന മ്യൂസിക്കൽ മൂവി എന്ന് തന്നെ പറയാം.

Related posts

ഇ​രി​ട്ടി ടൗ​ൺ കാ​മ​റ​ നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

Aswathi Kottiyoor

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Aswathi Kottiyoor
WordPress Image Lightbox