Uncategorized

വി.ഐ.പി സന്ദർശനം: ഇന്നും നാളെയും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

കണ്ണൂർ: വി.ഐ.പി സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും നവംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പും വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പാതകളിൽ യാത്രാസമയം അല്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഈ സമയങ്ങളിൽ യാത്ര ചെയ്യേണ്ടവർ വിമാനം പുറപ്പെടുന്ന സമയത്തിന് ആവശ്യത്തിന് മുമ്പായി തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രീതിയിൽ യാത്ര ക്രമീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button