തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

തൃശൂർ: പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്.
വീടിന്റെ അടുക്കള ഭാഗത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. സന്തോഷിന്റെ കൈവശം അരിവാൾ ഉണ്ടായിരുന്നതിനാൽ, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തൃശൂരിൽ ‘ലക്ഷ്മി ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. വിവരമറിഞ്ഞ് അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചു.



