Uncategorized
ചക്കക്കൊമ്പന് മയക്കുവെടിയേറ്റു

ഇടുക്കി: ചിന്നക്കനാലില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. മൂന്നാം ദിവസമായ ഇന്ന് നടത്തിയ രണ്ടാം ശ്രമത്തിലാണ് ആനയെ വെടിയേല്പ്പിക്കാന് കഴിഞ്ഞത്. അറുമുഖസ്വാമിക്കാട് ഭാഗത്തേക്ക് കാട്ടാന മെല്ലെയാണ് നീങ്ങുന്നത്. കുങ്കിയാനകള്‍ ചക്കക്കൊമ്പന് പിന്നാലെയുണ്ട്.
രണ്ടാം ഡോസ് മയക്കുവെടി ഉടന്‍ നല്‍കനാണ് ദൗത്യ സംഘം ശ്രമിക്കുന്നത്. ജലാശയത്തിന് സമീപത്തായാണ് വെടികൊണ്ട ഉടനെ ചക്കക്കൊമ്പന് നിലയുറപ്പിച്ചത്. ഇതിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കുങ്കിയാനകളെ ഉപയോഗിച്ച് ചക്കക്കൊമ്പനെ വരുതിയിലാക്കാനാണ് ശ്രമം. രാവിലെ ഏഴരയോടെ ഇന്നത്തെ ദൗത്യം ആരംഭിച്ചത്.




