Uncategorized
കണ്ണൂരിൽ അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന്‍ അറസ്റ്റിൽ

കണ്ണൂര്‍: അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. ഏഴിലോട് സ്വദേശി കെ സജിത് ആണ് അറസ്റ്റിലായത്. ചപ്പാത്തിക്കോലുകൊണ്ട് ഇയാൾ അമ്മയായ സാവിത്രിയുടെ തലയ്ക്കടിക്കുകയായിരുന്നു.
സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് മകൻ അമ്മയെ മര്‍ദിച്ചത്. സ്വത്ത് വിറ്റുകിട്ടിയ പണം സാവിത്രി സ്വന്തം അക്കൗണ്ടിലിട്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും സജിത് അമ്മയുടെ തലയിൽ ചപ്പാത്തിക്കോലുകൊണ്ട് അടിക്കുകയും ആയിരുന്നു.
അമ്മയുടെ പരാതിയിലാണ് ഇപ്പോൾ പരിയാരം പൊലീസ് കെ സജിത്തിനെ അറസ്റ്റ് ചെയ്തത്.




