തലക്കാണി ഗവ. യു.പി. സ്കൂളിൽ കരാട്ടെ, യോഗ, കായിക പരിശീലനങ്ങൾക്ക് തുടക്കമായി

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന കരാട്ടെ, യോഗ, കായിക പരിശീലന പരിപാടികൾക്ക് തലക്കാണി ഗവ. യു.പി. സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തോമസ്, പി.ടി.എ പ്രസിഡന്റ് ഷിജു എം.ജി., എസ്.എം.സി ചെയർമാൻ ജിം നമ്പുടാകം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിന് പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിന്റോ കെ.സി. നന്ദിയും രേഖപ്പെടുത്തി.




