Uncategorized
കൊല്ലത്ത് നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കി

കൊല്ലം: കുണ്ടറയിൽ നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കി.മുളവന സ്വദേശി റിനോ രാജൻ (22) ആണ് മരിച്ചത്.
കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു റിനോ. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വിദ്യാർഥിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




