Uncategorized

ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കിൽ ആരും നടത്തേണ്ട’; സർക്കാറിന് മുന്നറിയിപ്പുമായി സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാത മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ആറ് മാസം കൊണ്ട് അഴിമതിക്ക് സതീശൻ സർക്കാർ പേരെടുത്തു. വൈദ്യുതി കൊള്ള സതീശന്റെ നേതൃത്വത്തിൽ നടക്കുന്നു. പിണറായിയുടെ കേസുകളിൽ സതീശൻ ഒത്തു തീർപ്പ് ഉണ്ടാക്കി. ശബരിമല ഒരുക്കങ്ങളിൽ സർക്കാരിന് വൻ പാളിച്ചകൾ. സ്വർണ്ണ കൊള്ള കേസ് പാതിവഴിയിൽ കിടക്കുന്നു. എസ്എഫ്ഐഒ കേസിൽ സർക്കാർ പിണറായിക്കും കുടുംബത്തിനും പിന്തുണ നൽകുന്നു. മസാല ബോണ്ട്‌ വഴി 10000 കോടി രൂപ കടമെടുത്ത് കേരളത്തിലെ ജനങ്ങളെ പണയം വെച്ചു. മയിൽ‌പീലി പരീക്ഷ നടത്താൻ അനുമതി നിഷേധിച്ച സംഭവത്തിലും സുരേന്ദ്രൻ വിമർശനമുന്നയിച്ചു.

ബാലഗോകുലം വർഗീയ പ്രസ്ഥാനമാണോയെന്നും അദ്ദേഹം ചോദിച്ചു. ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കിൽ ആരും നടത്തേണ്ട. പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകും. മറ്റു സംഘടനകൾക്ക് എല്ലാ അനുമതിയും നൽകുന്നു. സർക്കാർ ആദ്യം അനുമതി നൽകി. ജില്ലാതല പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതി. ഒരുകാലത്തും വർഗീയത പ്രചരിപ്പിച്ചിട്ടില്ലാത്ത ബാലഗോകുലത്തിന് ഭ്രഷ്ട്ട് കൽപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലിം ലീഗിനും പരീക്ഷ അനുമതി നൽകുന്നുണ്ടെങ്കിൽ ബാലഗോകുലത്തിനും നൽകണം. രാജ്യദ്രോഹികൾക്കും ഭീകരവാദ സംഘടനകൾക്കും വേണ്ടി കുട്ടികളെ വേർതിരിച്ചു കാണുകയാണ് സർക്കാർ. സർവശിക്ഷ അഭിയാനിൽ നിയമനങ്ങൾ നടത്തുന്നത് അനധികൃതമായി. മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. എല്ലാത്തിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button