Uncategorized

പെട്ടെന്ന് ചാനൽ ഓഫീസിലേക്ക് കയറി പോകുന്നു, മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റം: ഇ പി ജയരാജൻ

റിപ്പോർട്ടർ ചാനൽ ഓഫീസിലേക്ക് കയറി പോയത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് ഇ പി ജയരാജൻ. എന്താണ് കുറ്റമെന്നും അവർക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു. അന്വേഷണം നടത്താൻ അതിന്റെ രീതി ഉണ്ടെന്നും സർക്കാരിന്റെ അനുമതിയോടെ ബോധപൂർവം നടത്തുന്നതാണ്. പൊലീസിനെയും അധികാരവും ഉപയോഗിച്ച് ആണോ വിരോധം തീർക്കേണ്ടതെന്നും നിയമ പരമായി പോകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇ ഡി നടത്തുന്നത് രാഷ്ട്രീയം ആക്രമണമാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ബിജെപി ഇതര പാർട്ടിയെ വെറുതെ വിട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഇടത് പാർട്ടികളെ ദുർബലപ്പെടുത്താവനാണ് ഇ ഡിയുടെ രാഷ്ട്രീയ താല്പര്യം. ഇത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പ്രതികൾ ആരാണെന്ന് നിശ്ചയിച്ചു തിരക്കഥ ഉണ്ടാക്കി അന്വേഷണം നടത്തുകയാണ്. എന്ത് അടിസ്ഥാനത്തിൽ ആണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇ ഡി ഉണ്ടാക്കിയ തെളിവ് അല്ലാതെ വേറെ എന്തുണ്ട്. ചോദ്യം ചെയ്തു എഴുതി വാങ്ങുന്നത് ആണോ തെളിവ്. ഇവിടെ ഇ ഡി തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നു. കേസ് അന്വേഷണത്തെ ഞങ്ങൾ എതിർത്തിട്ടില്ല. ഞങ്ങൾക്ക് അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇവിടെ സിപിഐഎം നെ ആക്രമിക്കാൻ ദുർബലമാക്കി ആർഎസ്എസിനെ കടന്ന് കയറാൻ കഴിയണം. കോൺഗ്രസ് അവരുടെ നയത്തിന് അനുസരിച്ചു നീങ്ങുന്നുവെന്നും ചൂണ്ടികാട്ടി.

പാർട്ടി അഭിമുഖികരിക്കുന്ന പ്രശ്ങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ചു മുന്നോട്ട് പോകും പാർട്ടി അംഗങ്ങൾ, ബഹുജനങ്ങൾ സജീവമാക്കും. ഇടതു പക്ഷം ദുർബലപ്പെട്ടാൽ കേരളം ഇത് പോലെ നിലനിക്കില്ലെന്നും കേരളത്തെ ഈ നിലയിൽ വളർത്തിയ സിപിഐഎമ്മിനെ ശക്തിപ്പെടുത്താൻ ജനങ്ങളെ ആകെ അണി നിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button