Uncategorized
ഫാക്ടറിയിൽ മതിലിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ റബർ നിർമാണ ശാലയിൽ മതിലിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കേശവ് ഗുങ്കുന (55), രഞ്ജന കോമ്പ് (35), മീറ ഗാവ്ലി (60) എന്നിവരാണ് മരിച്ചത്.പാളി പൊശേരിയിലെ റബർ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിക്കുള്ളിലെ ഒരു ഭിത്തി തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന കേശവ്, രഞ്ജന, മീറ എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




