Uncategorized

സർക്കാർ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും; 3 കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോ​ഗിക വിവരം. ഹിമാചൽമുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും. മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോ​ഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്
ഏകദേശം 30000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. അതേ സമയം വിജയ് എത്തുമോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം സർക്കാർ വൃത്തങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ വിജയ് അന്നേ ദിവസം രാവിലെ എത്തിയേക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത് ഉടൻതന്നെ മടങ്ങുമെന്നും അനൗദ്യോ​ഗികമെന്ന വിവരമുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button