Uncategorized

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാൻഹോളിൽ ഭ്രൂണം; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിന് സമീപത്തെ മാൻ ഹോളിൽ ഭ്രൂണം കണ്ടെടുത്തു. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് ഭ്രൂണത്തെ കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ആഴ്ചകളുടെ മാത്രം പ്രായമുള്ള ഭ്രൂണം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത ആരോ ഒരാൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button