അടിമാലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാറിടം മുറിച്ചു മാറ്റിയ സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്

ഇടുക്കി അടിമാലിയിൽ സ്ത്രീയെ കുത്തി കൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരീഷിനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചത്. 2017 ഒക്ടോബറിലാണ് കേസിനായ്പദമായ സംഭവം നടക്കുന്നത്. അടിമാലി സ്വദേശിനി സെലീനയെ വീട്ടിലെത്തി പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളും വ്യക്തിവിരോധവുമായിരുന്നു ഒമ്പത് വർഷം മുമ്പ് നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവദിവസം ഉച്ചയോടെ സെലീനയുടെ വീട്ടിലെത്തിയ പ്രതി കഴുത്തിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി. പിന്നീട് ബൈക്കിൽ മടങ്ങിയ പ്രതി തിരികെയെത്തി സെലീനയുടെ ഇടത് മാറിടം മുറിച്ചുമാറ്റി ബാഗിലാക്കി കൊണ്ടു പോകുകയായിരുന്നു.
കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കുക തുടങ്ങി വിവിധ വകുപ്പുകളിലാണ് ജീവപര്യന്തവും പിഴയും തൊടുപുഴ പ്രിൻസിപ്പൽ ജില്ല ജഡ്ജി സനു എസ് പണിക്കർ വിധിച്ചത്. ഹിരോഷ് രണ്ടുതവണ സെലീനയുടെ വീട്ടിലേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പ്രതിയുടെ വീട്ടിൽനിന്ന് മുറിച്ചുമാറ്റിയ മാറിടവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മാലയും പോലീസ് കണ്ടെടുത്തിരുന്നു.




