Uncategorized
തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണപ്പണയ തട്ടിപ്പ്; 50 ലക്ഷത്തോളം രൂപ കൈക്കലാക്കിയ യുവതി പിടിയിൽ

തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണ്ണപ്പണയ ബാങ്ക് വായ്പ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റിൽ. ചെമ്പൂർ സ്വദേശിനി നിഷയാണ് പിടിയിലായത്. 50 ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തത്. വായ്പാ ടേക്ക് ഓവറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാത്തെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.അതേസമയം, കോട്ടയത്ത് കൈക്കൂലി കേസിൽ സി ഐ അറസ്റ്റിലായിട്ടുണ്ട്.സിഐ പി.എ ഷമീർ ഖാനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോട്ടയം വൈക്കം സി.ഐ. ആയിരുന്നു ഷമീർ ഖാൻ. കഴിഞ്ഞ 16ന് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. യുപിഐ ആപ് വഴിയാണ് കൈക്കൂലി വാങ്ങിയത്.അസംകാരൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം എത്തിയത്. 2,27,000 രൂപ അക്കൗണ്ടിൽ എത്തിയെന്നാണ് വിജിലൻസ് നൽകുന്ന വിവരം. വിജിലൻസ് കേസിന് പിന്നാലെ ഷമീർ ഖാൻ സസ്പെൻഷനിലായിരുന്നു.



