Uncategorized
ഭാര്യയുമായി തർക്കം, 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, കേസ്, കുട്ടിയെ കണ്ടെത്താനായില്ല

ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. പിന്നാലെ ഭാര്യയേയും യമുനാ നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തക്ക സമയത്ത് ഇടപെട്ടതിനാൽ യുവതി രക്ഷപ്പെടുകയായിരുന്നു. ആഗ്ര സ്വദേശിയായ റിങ്കു എന്നയാളാണ് 11മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് എറിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം. മോട്ടോർ സൈക്കിളിൽ യമുന പാലത്തിന് മുകളിലേക്ക് എത്തിയ കുടുംബം പാലത്തിൽ വച്ച് വഴക്കിട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. യുവതിയോട് വാക്കേറ്റത്തിലേർപ്പെട്ട റിങ്കു പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.




