Uncategorized
വാങ്ങിയത് രണ്ട് ലക്ഷത്തിലധികം രൂപ; കോട്ടയത്ത് കൈക്കൂലി കേസിൽ സിഐ അറസ്റ്റിൽ

കോട്ടയത്ത് കൈക്കൂലിക്കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സിഐ പി.എ ഷമീർ ഖാനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോട്ടയം വൈക്കം സി.ഐ. ആയിരുന്നു ഷമീർ ഖാൻ. കഴിഞ്ഞ 16ന് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. യുപിഐ ആപ് വഴിയാണ് കൈക്കൂലി വാങ്ങിയത്.അസംകാരൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം എത്തിയത്. 2,27,000 രൂപ അക്കൗണ്ടിൽ എത്തിയെന്നാണ് വിജിലൻസ് നൽകുന്ന വിവരം. വിജിലൻസ് കേസിന് പിന്നാലെ ഷമീർ ഖാൻ സസ്പെൻഷനിലായിരുന്നു.




