Uncategorized
ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരുക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് സൈനികർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്.
സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. പരുക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




