Uncategorized

‘പ്രധാനമന്ത്രി പദത്തിലേക്കില്ലെന്ന് അന്ന് തീരുമാനിക്കാന്‍ കാരണം…’സോണിയാ ഗാന്ധിയുടെ ബിലോങിങ് എ ജേര്‍ണി ഓഫ് ലവ് വിപണിയില്‍

ഡല്‍ഹി: സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം വിപണിയിലെത്തി. ബിലോങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പേരിലെ പുസ്തകത്തില്‍ താന്‍ പ്രധാനമന്ത്രി പദം നിരസിച്ചതടക്കമുള്ള സംഭവങ്ങള്‍ സോണിയാ ഗാന്ധി വിശദീകരിക്കുന്നു.

2004-ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പേ, പ്രധാനമന്ത്രി പദത്തിലേക്കില്ലെന്ന് മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും വാക്കു നല്‍കിയിരുന്നു. ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന മക്കള്‍ക്ക് താന്‍ പ്രധാനമന്ത്രിയാകുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഫലം വന്നു. പ്രധാനമന്ത്രിയാകാന്‍ സമ്മര്‍ദമേറി. ആ നേതാക്കളോട് ഒറ്റവാക്കില്‍ സമ്മതിക്കേണ്ടി വന്നു. ഇതറിഞ്ഞ രാഹുല്‍ പൊട്ടിത്തെറിച്ചു. പ്രിയങ്ക അതീവ ദുഃഖിതയായി. പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്ന് ഇതോടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി – ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ആ സുപ്രധാന ഏട് സോണിയ ഇങ്ങനെ വിവരിക്കുന്നു.

സോണിയാ ഗാന്ധിയുടെ ജീവിത മുഹൂര്‍ത്തങ്ങളെന്ന് അവകാശപ്പെട്ട് ഡസണ്‍കണക്കിന് പുസ്‌കങ്ങള്‍ പുറത്തിറങ്ങിയെങ്കിലും, സോണിയയുടെ വാക്കുകളില്‍ ആ സംഭവങ്ങള്‍ ഇങ്ങനെ ആദ്യമാണ്. കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പുസ്തകം വിപണിയിലെത്തിയത്.

ഇറ്റലിയിലെ ബാല്യകാലവും ബ്രിട്ടനില്‍ രാജീവ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും പ്രണയവും വിവാഹവുമെല്ലാം ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ സോണിയ വിവരിക്കുന്നുണ്ട്. ഗാന്ധി കുടുംബം ചെയ്ത ചരിത്രപരമായ തെറ്റുകളെ വെള്ളപൂശുന്ന പുസ്തകം എന്നാണ് ബിജെപിയുടെ വിമര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button