Uncategorized

വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ

തൃശ്ശൂർ: വാടാനപ്പള്ളിയിൽ ​ഗുണ്ടാനേതാവായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ബിൻഷാദ്, റയീസ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.

വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് ഫസൽ ന​ഗർ കടപ്പുറത്ത് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു. അതിക്രൂരമായാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം മുറിവുകളുണ്ട്. മർദനമേറ്റ് വാരിയെല്ല് തകർന്നനിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ കുപ്രസിദ്ധ ​ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.

ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. പ്രതികളിൽ ബിൻഷാദ് അടക്കമുള്ളവരും ​ഗുണ്ടകളാണ്. തർക്കത്തിന് പിന്നാലെ ഇവർ ഇടിക്കട്ട ഉൾപ്പെടെ ഉപയോ​ഗിച്ച് സലാമിനെ ആക്രമിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button