Uncategorized
കൊല്ലത്ത് നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ 4-ാം സെമസ്റ്റർ വിദ്യാർത്ഥി അഹമദ് നജാദാണ് ജീവനെടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ്. കോളേജിൽ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രംഗത്തെത്തി.




